Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Travel

കി​ളി​മ​ഞ്ചാ​രോ കൊ​ടു​മു​ടി കീ​ഴ​ട​ക്കി ക​ണ്ണൂ​രി​ലെ ദമ്പതി​ക​ൾ

റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ആ​ഫ്രി​ക്ക​യി​ലെ ഉ​യ​രം കൂ​ടി​യ കൊ​ടു​മു​ടി കീ​ഴ​ട​ക്കി ഇ​ന്ത്യ​ൻ പ​താ​ക പാ​റി​ച്ച് ക​ണ്ണൂ​ർ പ​യ്യാ​വൂ​ർ ക​ണ്ട​ക​ശേ​രി​യി​ലെ ദമ്പ​തി​ക​ള​ട​ങ്ങി​യ പ​ർ​വ​താ​രോ​ഹ​ക​ർ.

പ​യ്യാ​വൂ​ർ ഇ​രൂ​ഡി​ലെ ടോ​മും ഭാ​ര്യ അ​ഞ്ജു​വും അ​ട​ങ്ങു​ന്ന മ​ല​യാ​ളി സം​ഘ​മാ​ണ് അ​ഭി​മാ​ന​നേ​ട്ടം കൈ​വ​രി​ച്ച​ത്. പ​ർ​വ​താ​രോ​ഹ​ക​ൻ ഷെ​യ്ഖ് ഹ​സ​ൻ ഖാ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ട്ട് മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​യി​രു​ന്നു സം​ഘം.

ടാ​ൻ​സാ​നി​യ-​കെ​നി​യ അ​തി​ർ​ത്തി​യി​ൽ സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്ന് 5,895 മീ​റ്റ​ർ ഉ​യ​ര​ത്തി​ലു​ള്ള കൊ​ടു​മു​ടി ആ​ഫ്രി​ക്ക​യു​ടെ മേ​ൽ​ക്കൂ​ര​യെ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്.

ഏ​ഴു ദി​വ​സം കൊ​ണ്ട് കൊ​ടു​മു​ടി​യു​ടെ നെ​റു​ക​യി​ലെ​ത്താ​മെ​ന്ന രീ​തി​യി​ലാ​യി​രു​ന്നു യാ​ത്ര​യാ​രം​ഭി​ച്ച​തെ​ങ്കി​ലും ആ​റു ദി​വ​സം കൊ​ണ്ട് ല​ക്ഷ്യം കൈ​വ​രി​ച്ചു.

മ​ഴ​ക്കാ​ട് മേ​ഖ​ല​ക​ളി​ലൂ​ടെ​യും പു​ൽ​മേ​ടു​ക​ളി​ലൂ​ടെ​യും ആ​ൽ​പൈ​ൻ മ​രു​ഭൂ​മി​യി​ലൂ​ടെ​യും മ​ഞ്ഞു​നി​റ​ഞ്ഞ പ​ർ​വ​ത പാ​ത​ക​ളി​ലൂ​ടെ​യു​മാ​യി​രു​ന്നു യാ​ത്ര.

അ​ഞ്ച് വ്യ​ത്യ​സ്ത കാ​ലാ​വ​സ്ഥ മേ​ഖ​ല​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കേ​ണ്ടി വ​ന്ന​ത് മ​ന​സി​നും ശ​രീ​ര​ത്തി​നും വ​ലി​യ പ്ര​തി​സ​ന്ധി​ക​ളു​ണ്ടാ​ക്കി​യെ​ന്ന് സം​ഘം പ​റ​ഞ്ഞു.

താ​ഴ്‌​വാ​ര​ത്ത് 30 ഡി​ഗ്രി താ​പ​നി​ല​യു​ണ്ടാ​കു​മെ​ങ്കി​ലും മു​ക​ളി​ൽ മൈ​ന​സ് 20 ഡി​ഗ്രി​യൊ​ക്കെ​യാ​ണ്. 33 മ​ണി​ക്കൂ​ർ വി​ശ്ര​മ​മി​ല്ലാ​തെ ദു​ർ​ഘ​ട​പാ​ത​യി​ലൂ​ടെ കൊ​ടു​മു​ടി ക​യ​റി​യ സം​ഘം മാ​ന​സി​ക ധൈ​ര്യം​കൊ​ണ്ട് മാ​ത്ര​മാ​ണ് ല​ക്ഷ്യം കൈ​വ​രി​ച്ച​തെ​ന്ന് ടോ​മും ഭാ​ര്യ അ​ഞ്ജു​വും പ​റ​ഞ്ഞു.

പ​യ്യാ​വൂ​ർ ഇ​രൂ​ഡി​ലെ ഷാ​ജു-​ജോ​ളി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ ടോ​മും ക​ണ്ട​ക​ശേ​രി​യി​ലെ പു​തു​പ​ള്ളി​മാ​ലി​ൽ ബെ​ന്നി-​ബീ​ന ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​യ അ​ഞ്ജു​വും യു​കെ​യി​ലാ​ണ്.

രാ​ജേ​ഷ് മേ​നോ​ൻ, ര​തീ​ഷ് കൃ​ഷ്ണ​ൻ, അ​ജ​യ് മോ​ഹ​ൻ, ഹു​സൈ​ഫ്, അ​ബ്ദു​ൾ ഖാ​ദ​ർ എ​ന്നി​വ​രാ​യി​രു​ന്നു സം​ഘ​ത്തി​ലെ മ​റ്റ് മ​ല​യാ​ളി​ക​ൾ.

International

ഇ​റാ​നി​ലേ​ക്കു​ള്ള യാ​ത്ര പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കാ​ൻ ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്ക് നി​ർ​ദേ​ശം

 ടെ​ഹ്റാ​ൻ: ഇ​റാ​നി​ലേ​ക്കു​ള്ള യാ​ത്ര പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കാ​ൻ ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്ക് ​കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ​നി​ർ​ദേ​ശം. ഇ​റാ​നി​ൽ വി​ല​ക്ക​യ​റ്റ​ത്തി​നെ​തി​രാ​യ പ്ര​ക്ഷോ​ഭം നി​യ​ന്ത്ര​ണാ​തീ​ത​മാ​കു​ക​യും പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ള്ള അ​ലി ഖ​മ​ന​യി​ക്ക് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്.

ഇ​റാ​നി​ലു​ള്ള ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും പ്ര​ക്ഷോ​ഭ​മു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ വെ​ബ്സൈ​റ്റും സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളും ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

ഇ​റാ​നി​ലു​ള്ള ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ എം​ബ​സി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് നി​ർ​ദേ​ശ​മു​ണ്ട്. ഇ​റാ​നി​ൽ ഏ​ക​ദേ​ശം 10,000 ഇ​ന്ത്യ​ക്കാ​രു​ണ്ടെ​ന്നാ​ണ് വി​വ​രം. ഇ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും വി​ദ്യാ​ർ​ഥി​ക​ളാ​ണ്. 

സ​മാ​ധാ​ന​പ​ര​മാ​യി സ​മ​രം ചെ​യ്യു​ന്ന​വ​രെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചാ​ൽ ഇ​റാ​നി​ൽ ഇ​ട​പെ​ടു​മെ​ന്നാ​യി​രു​ന്നു ട്രം​പി​ന്‍റെ മു​ന്ന​റി​യി​പ്പ്.

TRAVEL

സ​ർ​വം പ്ര​കൃ​തി ആ​ര​വ​ല്ലി

അ​രു​ത് കാ​ട്ടാ​ളാ അ​രു​ത് എ​ന്ന് വേ​ട​നോ​ട് മ​ഹാ​മു​നി പ​റ​ഞ്ഞ​ത് പു​തി​യ വേ​ട​ന്മാ​രോ​ട് ഇ​പ്പോ​ഴും വീ​ണ്ടും വീ​ണ്ടും പ​റ​യേ​ണ്ടി വ​രു​ന്നു. ആ​ര​വ​ല്ലി മ​ല​നി​ര​ക​ൾ ഈ ​ഭൂ​മു​ഖ​ത്ത് നി​ന്ന് ത​ച്ചു​ട​ച്ച് നീ​ക്ക​പ്പെ​ടു​മോ എ​ന്ന ആ​ശ​ങ്ക ശ​ക്ത​മാ​കു​മ്പോ​ൾ ഏ​ക​ദേ​ശം 670 ദ​ശ​ല​ക്ഷം വ​ർ​ഷം പ​ഴ​ക്ക​മു​ള്ള​താ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന ആ​ര​വ​ല്ലി പ​ർ​വ​ത​നി​ര​ക​ൾ കാ​ത്തു സം​ര​ക്ഷി​ക്കാ​ൻ കൂ​ട്ടാ​യ്മ​ക​ൾ പ​ല​തും ശ​ക്തി​പ്പെ​ടു​ക​യാ​ണ്.

സ​ർ​വം പ്ര​കൃ​തി​മ​യ​മാ​ണ് ആ​ര​വ​ല്ലി കു​ന്നു​ക​ളി​ൽ. ഹി​മാ​ല​യ​ൻ പ​ർ​വ​ത​നി​ര​ക​ൾ​ക്ക് മു​മ്പു​ള്ള​താ​ണ് ആ​ര​വ​ല്ലി കു​ന്നു​ക​ൾ എ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. ഇ​ത് ഭൂ​മി​യി​ലെ ഏ​റ്റ​വും പ​ഴ​ക്കം ചെ​ന്ന പ​ർ​വ​ത​നി​ര​ക​ളി​ൽ ഒ​ന്നാ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.

ഇ​ന്ത്യ​യു​ടെ പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന പ​ർ​വ​ത നി​ര​യാ​ണ് ആ​ര​വ​ല്ലി. സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന കൂ​റ്റ​ൻ പ​ർ​വ​ത​നി​ര​ക​ൾ, പ​ച്ച​പ്പി​ല്ലാ​ത്ത പ​രു​ക്ക​ൻ കു​ന്നു​ക​ൾ, പേ​ടി​പ്പെ​ടു​ത്തു​ന്ന പാ​റ​ക്കെ​ട്ടു​ക​ൾ, അ​പൂ​ർ​വ സ​സ്യ​ജാ​ല​ങ്ങ​ൾ.. അ​തി​നെ ഏ​തു പ​ർ​വ​ത​നി​ര​ക​ൾ​ക്കും അ​വ​കാ​ശ​പ്പെ​ടാ​വു​ന്ന സ​വി​ശേ​ഷ​ത​ക​ളെ​ല്ലാം ആ​ര​വ​ല്ലി​ക്കും സ്വ​ന്തം.

വ​ട​ക്കു​കി​ഴ​ക്ക​ൻ ദി​ശ​യി​ൽ ഏ​ക​ദേ​ശം 692 കി​ലോ​മീ​റ്റ​ർ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ആ​ര​വ​ല്ലി പ​ർ​വ​ത​നി​ര, ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളാ​യ ഗു​ജ​റാ​ത്ത്, രാ​ജ​സ്ഥാ​ൻ, ഹ​രി​യാ​ന എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് ഡ​ൽ​ഹി​യി​ൽ അ​വ​സാ​നി​ക്കു​ന്നു, അ​തു​കൊ​ണ്ടു​ത​ന്നെ ഈ ​പ​ർ​വ​ത​നി​ര​ക​ൾ നീ​ണ്ടു​കി​ട​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളു​ടെ പ​രി​സ്ഥി​തി​യി​ലും ഇ​വ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ക്കു​ന്നു.

ആ​ര​വ​ല്ലി കു​ന്നു​ക​ളി​ലെ ഖ​ന​നം ഈ ​സം​സ്ഥാ​ന​ങ്ങ​ളെ​യെ​ല്ലാം ബാ​ധി​ക്കും എ​ന്നാ​ണ് പ്ര​കൃ​തി സ്നേ​ഹി​ക​ൾ വാ​ദി​ക്കു​ന്ന​ത്. ആ​ര​വ​ല്ലി കു​ന്നു​ക​ൾ വെ​റും പ​ർ​വ​ത​നി​ര​ക​ൾ മാ​ത്ര​മ​ല്ല.

പ്ര​കൃ​തി​യു​ടെ നി​ല​നി​ൽ​പ്പി​നാ​യി പ്ര​കൃ​തി ത​ന്നെ ഒ​രു​ക്കി​യി​ട്ടു​ള്ള ര​ക്ഷാ​ക​വ​ച​മാ​ണ​ത്. കാ​ലാ​വ​സ്ഥ​യെ നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ വ​ള​രെ സു​പ്ര​ധാ​ന​മാ​യ പ​ങ്ക് ആ​ര​വ​ല്ലി കു​ന്നു​ക​ൾ വ​ഹി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് പ​റ​യു​ന്ന​ത്. വ്യ​ത്യ​സ്ത​മാ​യ ആ​വാ​സ വ്യ​വ​സ്ഥ​ക​ളെ ആ​ര​വ​ല്ലി കു​ന്നു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്നു​ണ്ട്.

ജൈ​വ​വൈ​വി​ധ്യ​ത്താ​ൽ സ​മ്പ​ന്ന​മാ​യ ആ​ര​വ​ല്ലി​ക​ൾ വ​ര​ണ്ട ഇ​ല​പൊ​ഴി​യും വ​ന​ങ്ങ​ൾ, കു​റ്റി​ച്ചെ​ടി​ക​ൾ, പു​ൽ​മേ​ടു​ക​ൾ, അ​തു​പോ​ലെ നി​ര​വ​ധി ഇ​നം സ​സ്ത​നി​ക​ൾ, പ​ക്ഷി​ക​ൾ, ഉ​ര​ഗ​ങ്ങ​ൾ, പ്രാ​ണി​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ വി​വി​ധ​ത​രം സ​സ്യ​ജ​ന്തു​ജാ​ല​ങ്ങ​ളു​ടെ ആ​വാ​സ കേ​ന്ദ്ര​മാ​ണ്. മ​റ്റൊ​രു അ​ർ​ഥ​ത്തി​ൽ വി​ശേ​ഷി​പ്പി​ച്ചാ​ൽ ഇ​ന്ത്യ​യു​ടെ ആ​മ​സോ​ൺ കാ​ടു​ക​ളാ​ണ് ആ​ര​വ​ല്ലി കു​ന്നു​ക​ൾ.

വ​ര​ണ്ട കാ​ലാ​വ​സ്ഥ​യാ​ണ് ആ​ര​വ​ല്ലി​യി​ൽ. അ​തു​കൊ​ണ്ടു​ത​ന്നെ ഒ​രു വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ന്‍റെ പ​കി​ട്ട് അ​വ​കാ​ശ​പ്പെ​ടാ​ൻ ഇ​ല്ലെ​ങ്കി​ലും ധാ​രാ​ളം പേ​ർ ആ​ര​വ​ല്ലി കു​ന്നു​ക​ള്‍ കാ​ണാ​ൻ എ​ത്തു​ന്നു​ണ്ട്.

ആ​ര​വ​ല്ലി പ​ർ​വ​ത​നി​ര​ക​ൾ ഈ ​പ്ര​ദേ​ശ​ത്തി​ന്‍റെ ഒ​രു നി​ർ​ണാ​യ​ക ജ​ല​സം​ഭ​ര​ണ പ്ര​ദേ​ശ​മാ​ണ്. ന​ദി​ക​ൾ, ത​ടാ​ക​ങ്ങ​ൾ, ഭൂ​ഗ​ർ​ഭ​ജ​ല റീ​ചാ​ർ​ജ് എ​ന്നി​വ​യു​ടെ ഉ​റ​വി​ട​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

ഈ ​ശ്രേ​ണി​യി​ലെ കു​ന്നു​ക​ളും താ​ഴ്‌​വ​ര​ക​ളും മ​ഴ​വെ​ള്ളം പി​ടി​ച്ചെ​ടു​ത്ത് കൃ​ഷി, കു​ടി​വെ​ള്ളം, വ​ന്യ​ജീ​വി ആ​വാ​സ വ്യ​വ​സ്ഥ​ക​ൾ എ​ന്നി​വ​യ്ക്ക് സു​പ്ര​ധാ​ന​മാ​യ സ​ബ​ർ​മ​തി, ലൂ​ണി, ബ​നാ​സ് തു​ട​ങ്ങി​യ ന​ദി​ക​ളി​ലേ​ക്ക് ഒ​ഴു​ക്കി​വി​ടു​ന്നു.

ഈ ​ന​ദി​ക​ളു​ടെ പ്ര​ധാ​ന ജ​ല​സ്രോ​ത​സാ​ണ് ആ​ര​വ​ല്ലി കു​ന്നു​ക​ൾ എ​ന്നു പ​റ​യാം. ജ​ല​ത്തി​നാ​യി ഈ ​ന​ദി​ക​ളെ ആ​ശ്ര​യി​ച്ച് ക​ഴി​യു​ന്ന​വ​ർ​ക്ക് നീ​ര​നു​ഗ്ര​ഹം ചെ​യ്യു​ന്ന മ​ല​നി​ര​ക​ളാ​ണ് ആ​ര​വ​ല്ലി.

ആ​ര​വ​ല്ലി പ​ർ​വ​ത​നി​ര​ക​ൾ ച​രി​ത്ര​പ​ര​വും സാം​സ്കാ​രി​ക​വു​മാ​യ പ്രാ​ധാ​ന്യ​ത്താ​ൽ സ​മ്പ​ന്ന​മാ​ണ്. ച​രി​ത്ര​ത്തി​ന്‍റെ കാ​ല​ടി​പ്പാ​ടു​ക​ൾ പി​ന്തു​ട​രു​ന്ന​വ​ർ​ക്ക് ആ​ര​വ​ല്ലി പ്രി​യ​പ്പെ​ട്ട ഇ​ടം ത​ന്നെ. നി​ര​വ​ധി പു​രാ​വ​സ്തു സ്ഥ​ല​ങ്ങ​ൾ, ക്ഷേ​ത്ര​ങ്ങ​ൾ, കോ​ട്ട​ക​ൾ എ​ന്നി​വ ആ​ര​വ​ല്ലി​യു​ടെ വി​ശാ​ല​മാ​യ ഭൂ​പ്ര​കൃ​തി​യി​ൽ ചി​ത​റി​ക്കി​ട​ക്കു​ന്നു​ണ്ട്.

ആ​യി​ര​ക്ക​ണ​ക്കി​ന് വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള ച​രി​ത്ര​ശേ​ഷി​പ്പു​ക​ളും അ​വ​ശി​ഷ്ട​ങ്ങ​ളും നി​റ​ഞ്ഞ ഇ​ട​മാ​ണ് ആ​ര​വ​ല്ലി. പു​രാ​ത​ന നാ​ഗ​രി​ക​ത​ക​ൾ ഈ ​പ്ര​ദേ​ശ​ത്ത് അ​വ​യു​ടെ മു​ദ്ര പ​തി​പ്പി​ച്ചി​ട്ടു​ണ്ട്.

 

TRAVEL

ഇ​ടു​ക്കി​യി​ലേ​ക്ക് സ​ന്ദ​ര്‍​ശ​ക പ്ര​വാ​ഹം; ഒ​രാ​ഴ്ച​യ്ക്കി​ടെ എ​ത്തി​യ​ത് ഒ​ന്ന​ര ല​ക്ഷം പേ​ര്‍

ക്രി​സ്മ​സ്, പു​തു​വ​ത്സ​രം പ്ര​മാ​ണി​ച്ച് ജി​ല്ല​യി​ലേ​ക്ക് സ​ന്ദ​ര്‍​ശ​ക​രു​ടെ ഒ​ഴു​ക്ക്. ക്രി​സ്മ​സ് അ​വ​ധി ദി​ന​ങ്ങ​ള്‍ ആ​ഘോ​ഷി​ക്കാ​ന്‍ ഒ​രാ​ഴ്ച്ച​യ്ക്കി​ടെ ജി​ല്ല​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് 1,49,423 പേ​രാ​ണ് എ​ത്തി​യ​ത്.

ക്രി​സ്മ​സ് ദി​ന​ത്തി​ലും തു​ട​ര്‍​ന്നു​ള്ള ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലും വ​ലി​യ തോ​തി​ലു​ള്ള തി​ര​ക്കാ​ണ് വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളി​ല്‍ അ​നു​ഭ​വ​പ്പെ​ട്ട​ത്. ക്രി​സ്മ​സ് ദി​ന​മാ​യ വ്യാ​ഴാ​ഴ്ച 30,150 സ​ഞ്ചാ​രി​ക​ളാ​ണ് ഡി​ടി​പി​സി​യു​ടെ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്.

വെ​ള്ളി​യാ​ഴ്ച 29,485 പേ​രും ശ​നി​യാ​ഴ്ച 32,007 പേ​രും സ​ന്ദ​ര്‍​ശ​നം ന​ട​ത്തി. ക്രി​സ്മ​സ് ത​ലേ​ന്ന് 15,419 പേ​രും ജി​ല്ല​യി​ലെ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ല്‍ അ​വ​ധി ആ​ഘോ​ഷി​ക്കാ​നെ​ത്തി​യി​രു​ന്നു.

വാ​ഗ​മ​ണ്‍ മൊ​ട്ട​ക്കു​ന്നി​ലും അ​ഡ്വ​ഞ്ച​ര്‍ പാ​ര്‍​ക്കി​ലു​മാ​ണ് കൂ​ടു​ത​ല്‍ പേ​ര്‍ എ​ത്തി​യ​ത്. ക്രി​സ്മ​സ് ദി​ന​ത്തി​ല്‍ മൊ​ട്ട​ക്കു​ന്നി​ല്‍ 7,693 പേ​രും അ​ഡ്വ​ഞ്ച​ര്‍ പാ​ര്‍​ക്കി​ല്‍ 6,470 പേ​രും സ​ന്ദ​ര്‍​ശ​നം ന​ട​ത്തി. പി​റ്റേ​ന്ന് മൊ​ട്ട​ക്കു​ന്നി​ല്‍ 8,644 പേ​രും അ​ഡ്വ​ഞ്ച​ര്‍ പാ​ര്‍​ക്കി​ല്‍ 6,965 പേ​രും സ​ന്ദ​ര്‍​ശ​നം ന​ട​ത്തി.

രാ​മ​ക്ക​ല്‍​മേ​ട്, പാ​ഞ്ചാ​ലി​മേ​ട്, മൂ​ന്നാ​ര്‍ ബൊ​ട്ടാ​ണി​ക്ക​ല്‍ ഗാ​ര്‍​ഡ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും കൂ​ടു​ത​ല്‍ സ​ഞ്ചാ​രി​ക​ള്‍ എ​ത്തി. രാ​മ​ക്ക​ല്‍​മേ​ട്ടി​ല്‍ ക്രി​സ്മ​സ് ദി​ന​ത്തി​ല്‍ 3,815 പേ​രും പി​റ്റേ​ന്ന് 2,781 പേ​രും സ​ന്ദ​ര്‍​ശ​നം ന​ട​ത്തി.

പാ​ഞ്ചാ​ലി​മേ​ട്ടി​ല്‍ 2552, 2251 എ​ന്നി​ങ്ങ​നെ​യും മൂ​ന്നാ​ര്‍ ബൊ​ട്ടാ​ണി​ക്ക​ല്‍ ഗാ​ര്‍​ഡ​നി​ല്‍ 4211, 3874 എ​ന്ന ക്ര​മ​ത്തി​ലു​മാ​ണ് ര​ണ്ടു ദി​വ​സ​മെ​ത്തി​യ സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം. ഇ​തി​നു പു​റ​മെ മാ​ട്ടു​പ്പെ​ട്ടി, അ​രു​വി​ക്കു​ഴി, ശ്രീ​നാ​രാ​യ​ണ​പു​രം, ഹി​ല്‍​വ്യു പാ​ര്‍​ക്ക്, ആ​മ​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലും തി​ര​ക്ക​നു​ഭ​വ​പ്പെ​ട്ടു.

 

Kerala

പുലിയാണ്.., മലമ്പുഴയില്‍ അനാവശ്യ യാത്രകൾ ഒഴിവാക്കണം

പാലക്കാട്: മലമ്പുഴയിൽ പുലിയെ കണ്ടതിനെ തുടര്‍ന്ന് പ്രദേശത്ത് ജാഗ്രത നിർദേശം നല്‍കി. മലമ്പുഴ അകത്തേത്തറ, കെട്ടേക്കാട് വനം റേഞ്ച് പരിധിയിൽ രാത്രി യാത്രചെയ്യുന്നവർക്കാണ് ജാഗ്രത നിർദേശം.

അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നാണ് പോലീസിന്‍റെയും വനം വകുപ്പിന്‍റെയും നിർദേശം. പ്രദേശത്ത് മുഴുവൻ സമയ നിരീക്ഷണത്തിന് വനം വകുപ്പ് പ്രത്യേക സ്‌ക്വാഡ് തുടരുന്നുണ്ട്. രണ്ട് സംഘങ്ങളെയാണ് നിരീക്ഷണത്തിന് നിയോഗിച്ചിട്ടുള്ളത്.

മലമ്പുഴ സർക്കാർ സ്കൂൾ പരിസരത്തും ജയിൽ ക്വാർട്ടേഴ്‌സിനായി ഏറ്റെടുത്ത സ്ഥലത്തും രാവിലെ സംഘം പരിശോധന നടത്തിയിരുന്നു. പുലിയെ കണ്ടെന്നറിയിച്ചയാളോട് വനംവകുപ്പ് വിവരങ്ങൾ തേടിയിട്ടുണ്ട്.

Business

ഇനി കുഴിയിൽ ചാടിക്കില്ലെന്ന് ഗൂഗിൾ മാപ്, പുതിയ അപ്ഡേറ്റ്

മുംബൈ: പുതിയ അപ്ഡേഷനുകൾ അവതരിപ്പിച്ചുകൊണ്ട് നാട്ടുകാർ "ഗൂഗിൾ ആന്‍റി' എന്നു വിളിക്കുന്ന ഗൂഗിൾ മാപ്സ് അടിമുടി മാറാനൊരുങ്ങുന്നു. അപകടസാധ്യകൾ മുൻകൂട്ടി അറിയിക്കുന്ന സംവിധാനം ഇന്ന് ഗൂഗിൾ മാപ്സിൽ ഉണ്ടാകുമെന്നാണ് അധികൃതർ പറയുന്നത്. ജിമിനൈ എന്ന എഐയുടെ സഹായത്തോടെയാണ് ഗൂഗിൾ മാപ്സ് അടിമുടി പരിഷ്കരിക്കുന്നത്. യാത്രക്കാരെ ഏറെ സഹായിക്കുന്ന നിരവധി സൗകര്യങ്ങൾ ഇനി ഗൂഗിൾ മാപ്സ് നൽകും.

വെറുതെ റൂട്ട് മാപ് നോക്കുക എന്നതിനേക്കാൾ സമ്പൂർണ ട്രാവൽ സഹായിയായി ഗൂഗിൾ മാപ്സ് മാറുകയാണ്. അടുത്ത പെട്രോൾ പന്പ് എവിടെ? അവിടെ പാർക്കിംഗ് സൗകര്യമുണ്ടോ? നിലവിൽ പാർക്കിംഗ് സ്ഥിതി എന്താണ് എന്നതൊക്കെ ചോദിച്ചാൽ ഉടൻ ഉത്തരം ലഭിക്കും. 25 കോടിയലധികം പ്രദേശങ്ങളുടെ സമഗ്രവിവരങ്ങൾ അവലോകം ചെയ്താണ് ഗൂഗിൾ മാപ്സ് പ്രവർത്തനം. ഇവി ചാർജിംഗ് സൗകര്യം, കുറുക്കുവഴികൾ എന്നിവയും ഇനി "ഗൂഗിൾ ആന്‍റി' പറഞ്ഞുതരും.

ജി മെയിൽ, കലണ്ടർ

കലണ്ടർ, ജി മെയിൽ എന്നിവ ഉപയോഗിക്കാൻ കഴിയും. പ്രധാന നഗരങ്ങളിലെ ട്രാഫിക്, തടസങ്ങൾ, വേഗപരിധി എന്നിവയും അറിയാം. റോഡ് അടയ്ക്കൽ, അറ്റുകറ്റപ്പണി എന്നിവയുടെ ആധികാരിക വിവരങ്ങളും ലഭ്യമാക്കും. നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് ഇതു ലഭ്യമാക്കുന്നത്. പൊതുവിശ്രമമുറികൾ, ഹോട്ടലുകൾ, മറ്റ് വഴിയോര സൗകര്യങ്ങൾ എന്നിവയും എളുപ്പത്തിൽ കണ്ടെത്താം.

ഇന്ത്യൻ ഭാഷകളിൽ

ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർക്ക് അവരുടെ മെട്രോ, ട്രാൻസ്പോർട്ട് ടിക്കറ്റുകൾ ഗൂഗിൾ വാലറ്റ് ആപ്പിനുള്ളിൽ സൂക്ഷിക്കാം. യാത്ര ചെയ്യുമ്പോൾ ഗൂഗിൾ മാപ്സിൽനിന്നു നേരിട്ട് ടിക്കറ്റുകൾ കാണാനും ഉപയോഗിക്കാനും ഇതു സഹായിക്കും. വൈകാതെ ഒൻപതു ഇന്ത്യൻ ഭാഷകളിൽ പാലങ്ങളും ഫ്ലൈഒാവറുകളുമൊക്കെ ചൂണ്ടിക്കാട്ടുന്ന വോയിസ് നാവിഗേഷൻ ലഭ്യമാകും. ഏതാനും ആഴ്ചകൾക്കുള്ളിൽ ആൻഡ്രോയിഡ് ഐഎഎസ് ഉപയോക്താക്കൾക്ക് പുതിയ അപ്ഡേറ്റ് ലഭ്യമാകും.

Latest News

Up